ബംഗാൾ സാഹിത്യം ലോക സാഹിത്യത്തിനു നൽകിയ അമൂല്യമായൊരു സംഭാവനയാണ് ആരോഗ്യനികേതനം. ഭാരതീയ ക്ലാസിക് ഭാവശി ങ്ങളിൽ ഉന്നതസ്ഥാനം പുലർത്തുന്ന ഈ നോവൽ മൃത്യു, രോഗം, വൈദ്യം തുടങ്ങി ജീവിതത്തെ ചൂ നിൽക്കുന്ന വിഷയങ്ങൾ ഒരു പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആത്മീയപൂർണമായ ആഖ്യാന മാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈദ്യ വൃത്തി ഒരു തപസ്സാണ് അങ്ങനെയുള്ളവർക്കേ അതിൽ വിജയിക്കാനാവൂ എന്നും ഈ നോവൽ പറയുന്നു. പാരമ്പര്യചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ ജീവിതമാണ് താരാശങ്കർ ഈ നോവലിൽ പറയുന്നതെങ്കിലും കാലാതിവർത്തിയായ അനേകം ആശയങ്ങളുടെ പ്രകാശം ഈ പുസ്തക ത്തിൽ നിറഞ്ഞുനിൽക്കുന്നു. രബീന്ദ്ര സമ്മാനും അക്കാദമി പുരസ്കാരവും ഈ കൃതിയെ തേടി വന്നി ട്ടുണ്ടെന്നത് ഈ കൃതിയുടെ മഹത്ത്വമാണ്.ഇന്ത്യൻ സാഹിത്യരംഗത്തെ അതിപ്രശസ്തനായ ഒരു നോവലിസ്റ്റും കഥാകാരനുമായിരുന്നു താരാശങ്കർ ബന്ദോപാധ്യായ അഥവാ താരാശങ്കർ ബാനർജി-23 ജൂലൈ 1898 -14 സെപ്റ്റംബർ 1971-ബംഗാളിഭാഷയിൽ ആണ് ഇദ്ദേഹം രചനകൾ നിർവ്വഹിച്ചിരുന്നത്. താരാശങ്കർ 65 നോവലുകളും, 53 ചെറുകഥാസമാഹാരങ്ങളും, 12 നാടകങ്ങളും, 4 പ്രബന്ധസമാഹാരങ്ങളും, 4 ആത്മകഥകളും, 2 യാത്രാവിവരണകൃതികളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രബീന്ദ്ര പുരസ്കാർ, കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ്, പദ്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്.